Site icon Fanport

ബ്രസീലിയൻ സ്ട്രൈക്കർ ജീസുസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ

ബ്രസീലിയൻ യുവതാരം ഗബ്രിയേൽ ജീസുസ് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പിട്ടു. 2023 വരെ നീളുന്ന കരാറിലാണ് ജീസുസ് ഒപ്പുവെച്ചിരിക്കുന്നത്. 2017 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ജീസുസ് ഇപ്പോൾ സിറ്റിയുടെ നമ്പർ 9 ആണ്. പെപ് ഗ്വാഡിയോളയുടെ പ്രിയ താരം കൂടിയായ ജീസുസ് ഇതുവരെ നാൽപ്പതോളം മത്സരങ്ങൾ സിറ്റിക്കായി കളിച്ചിട്ടുണ്ട്. 24 ഗോളുകളും ഈ യുവതാരം സ്കോർ ചെയ്തു.

ബ്രസീലിയൻ ക്ലബായ പാൽമെറാസിൽ നിന്ന് 33 മില്യണായിരുന്നു ജീസുസ് പ്രീമിയർ ലീഗിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ 17 ഗോളുകൾ സിറ്റിക്കായി താരം നേടിയിരുന്നു. പരിക്ക് ഇടക്കിടെ ജീസുസിനെ സിറ്റിയിൽ പിറകോട്ട് അടിച്ചു എങ്കിലും സിറ്റിയിൽ കളിച്ചപ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജീസുസിനായി. അഗ്വേറോയെ മറികടന്ന് ടീമിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി ഈ സീസൺ മുതൽ മാറുക ആവും ബ്രസീലിയന്റെ പുതിയ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version