ജെസ്സി ലിംഗാർഡ് മായാജാലം, വെസ്റ്റ് ഹാം നാലാം സ്ഥാനത്ത്

20210406 103052

വെസ്റ്റ് ഹാമിൽ ലിംഗാർഡിന്റെ മാജിക്ക് തുടരുകയാണ്. ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെ നേരിട്ട വെസ്റ്റ് ഹാം 3-2 എന്ന സ്കോറിന് വിജയിച്ചപ്പോൾ താരമായി മാറിയത് ലിംഗാർഡ് ആയിരുന്നു. വെസ്റ്റ് ഹാം നേടിയ മൂന്ന് ഗോളിലും ലിംഗാർഡിന്റെ വലിയ പങ്ക് തന്നെ ഉണ്ടായിരുന്നു. ആറാം മിനുട്ടിൽ തന്നെ ലിംഗാർഡിന്റെ മികവ് കണ്ട് വോൾവ്സ് ഭയന്നു.

ആറാം മിനുട്ടിൽ സ്വന്തം ഡിഫൻസീവ് ഹാഫിൽ നിന്ന് പന്തെടുത്ത ലിങാർഡ് ഒറ്റയ്ക്ക് കുതിച്ച് ഗോൾ നേടി. 14ആം മിനുട്ടിൽ ഫോർനാൽസ് നേടിയ ഗോളിലും ലിങാർഡിന്റെ വലിയ പങ്കുണ്ടായിരുന്നു. കോർണർ ഫ്ലാഗിന് അടുത്ത് വെച്ച് വലിയ സ്കില്ലിലൂടെ ലിങാർഡ് നൽകിയ പന്ത് ആണ് വെസ്റ്റ് ഹാം അറ്റാക്ക് തുടങ്ങി വെച്ചത്. 38ആം മിനുട്ടൊൽ ബോവൻ നേടിയ ഗോൾ ഒരുക്കിയതും ലിങാർഡ് ആയിരുന്നു. ഈ ഗോളും ലിങാർഡിന്റെ ഒറ്റയ്ക്കുള്ള ഡ്രിബിളിനു ശേഷമാണ് പിറന്നത്.

44ആം മിനുട്ടിൽ ഡെന്ദൊകറിലൂടെയും 68ആം മിനുട്ടിൽ ഫബിയോ സിൽവയുടെയും ഗോളിലൂടെ വോൾവ്സ് ഒരു തിരിച്ചുവരവിന് ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ഈ വിജയം 52 പോയിന്റുമായി വെസ്റ്റ് ഹാമിനെ നാലാമത് എത്തിച്ചു. 51 പോയിന്റുമായി ചെൽസി തൊട്ടു പിറകിലുണ്ട്.