ജെൻസ് ലേമാൻ ആഴ്സണലിലേക് തിരികെ വരുന്നു

- Advertisement -

മുൻ ആഴ്‌സണൽ ഗോൾകീപ്പർ ജെൻസ് ലേമാൻ ടീമിലേക്ക് തിരിച്ചു വരുന്നു, പരിശീലക വേഷത്തിൽ ആർസൺ വെങ്ങറുടെ സഹായിയായി പ്രവർത്തിക്കാനായായിട്ടാണ് ലേമാൻ ആഴ്സണലിൽ തിരികെ എത്തുന്നത്, ഇതിനായുള്ള ചർച്ചകൾ ലേമാനും ക്ലബും തമ്മിൽ പുരോഗമിക്കുകയാണ്.

ലേമാൻ ആഴ്സണലിൽ ചേരുകയാണ് എങ്കിൽ ടീമിൽ തന്റെ മൂന്നാം ഊഴമായിരിക്കും ഇത്. 2003ൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ലേമാൻ ആദ്യമായി ടീമിൽ ചേർന്നത്. തുടർന്ന് 200ൽ അധികം മത്സരങ്ങളിൽ ആഴ്‌സണൽ വല കാത്തിരുന്നു ലേമാൻ. 2003-04ൽ ആഴ്‌സണൽ അവസാനമായി പ്രീമിയർ ലീഗ് നേടുമ്പോൾ ലേമാൻ ആയിരുന്നു ഗോൾ കീപ്പർ. 2005ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു എഫ്എ കപ്പ് നേടാനും ലേമാൻ ആഴ്‌സനലിനെ സഹായിച്ചിരുന്നു. തുടർന്ന് 2008ൽ ആഴ്‌സണൽ വിട്ട ലേമാൻ 2011ൽ ടീമിലേക്ക് തിരികെ എത്തി വീണ്ടും 3 മാസം കൂടെ വല കാത്തിരുന്നു.

നിലവിലെ ആഴ്‌സണൽ ഗോൾകീപ്പിംഗ് കോച്ച് ഗാരി പെറ്റൺ തന്റെ സ്ഥാനം നിലനിർത്തും. ആഴ്‌സണൽ ടീമിന്റെ കൂടെ ഒരു കോച്ചിങ് സ്റ്റാഫ് ആയിട്ടായിരിക്കും ലേമാൻ പ്രവർത്തിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement