Picsart 23 05 05 22 36 40 151

ജെയിംസ് മിൽനർ അടുത്ത സീസണിൽ ബ്രൈറ്റണായി കളിക്കും

ജെയിംസ് മിൽനർ ബ്രൈറ്റൺ താരമായി മാറും എന്ന് ഉറപ്പാകുന്നു. നിലവിലെ സീസണിന്റെ അവസാനത്തോടെ ലിവർപൂൾ വിടുമെന്ന് ഉറപ്പായ മിഡ്ഫീൽഡർ ജെയിംസ് മിൽനറുമായി ബ്രൈറ്റൺ ഇപ്പോൾ കരാർ ധാരണയിൽ എത്തി. 2024വരെയുള്ള കരാർ മിൽനർ സീഗൾസിൽ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

താരത്തിന്റെ കരാർ ലിവർപൂൾ പുതുക്കില്ല എന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. 37 കാരനായ ഇംഗ്ലീഷുകാരന്റെ കരാർ വേനൽക്കാലത്ത് അവസാനിക്കും. 2015-ൽ ക്ലബ്ബിൽ ചേർന്നതു മുതൽ റെഡ്സിന്റെ ഒരു പ്രധാന കളിക്കാരനാണ് മിൽനർ. അദ്ദേഹം ലിവർപൂളിനായി പല പൊസിഷനിലും കളിച്ചിട്ടുണ്ട്. ബ്രൈറ്റൺ യുവ ബ്രസീലിയൻ താരം ജാവോ പെഡ്രോയുടെ സൈനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. സീസൺ അവസാനത്തോടെ മാത്രമെ മിൽനറിന്റെ സൈനിംഗ് ബ്രൈറ്റൺ പ്രഖ്യാപിക്കുകയുള്ളൂ.

Exit mobile version