“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നു”

- Advertisement -

കരിയറിന്റെ തുടക്കത്തിൽ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലബായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് റയൽ മാഡ്രിഡ് താരം ഹാമസ് റോഡ്രിഗസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കളിക്കുക എന്നത് അക്കാലത്ത് തന്റെ സ്വപ്നമായിരുന്നു. ഗിഗ്സും സ്കോൾസും ഒക്കെ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ടീമായിരുന്നു. പോർട്ടോയിൽ ഉണ്ടായിരുന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. റോഡ്രിഗസ് പറഞ്ഞു.

2014 ലോകകപ്പിന് മുമ്പ് ഒരു ചെറിയ ക്ലബിലേക്ക് പോകാം എന്ന് തീരുമാനിച്ചത് കൊണ്ടാണ് താൻ മൊണാക്കോയിലേക്ക് പോയത്. അത് തന്നെ ഒരുപാട് സഹായിച്ചു. ലോകകപ്പിലെ പ്രകടനത്തിലും മൊണാക്കോയിലേക്കുള്ള നീക്കം സഹായിച്ചു. ലോകലപ്പിന് പിന്നാലെയാണ് റയലൊന്റെ ഓഫർ വന്നത്. റയൽ പോലൊരു വലിയ ക്ലബ് തന്റെ ലക്ഷ്യമായിരുന്നു എന്നും ഹാമസ് പറഞ്ഞു. ഇപ്പോൾ റയൽ വിടുന്നതിന് വക്കത്താണ് ഹാമസ് ഉള്ളത്.

Advertisement