Site icon Fanport

ജമാലിന് ന്യൂകാസിലിൽ പുതിയ കരാർ

ന്യൂകാസിൽ ക്യാപ്റ്റൻ ജമാൽ ലാസ്കെലെസിന് ന്യൂകാസിൽ യുണൈറ്റഡിൽ പുതിയ കരാർ. ന്യൂകാസിലിന്റെ ക്യാപ്റ്റൻ കൂടിയായ ജമാം 2024 വരെ ക്ലബിൽ നിൽക്കുന്ന ദീർഘകാല കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 24കാരനായ താരത്തിൽ ന്യൂകാസിലിൽ വലിയ ഭാവിയാണ് ഉള്ളത് എന്ന് പരിശീലകൻ റാഫാ ബെനിറ്റെസ് പറഞ്ഞു. ഇനിയും ഒരു പാട് മുകളിലേക്ക് പോകാൻ ജമാലിനാകും എന്നും ഇപ്പോഴും യുവതാരമാണ് ജമാൽ എന്നും ബെനിറ്റസ് പറഞ്ഞു.

2014ൽ ന്യൂകാസിലിൽ എത്തിയ താരം ഇതുവരെ നൂറിൽ അധികം മത്സരങ്ങളിൽ ന്യൂകാസിലിനായി കളിച്ചിട്ടുണ്ട്. 2017ൽ ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രിമോഷൻ നേടി പ്രീമിയർ ലീഗിൽ എത്തുമ്പോഴും ജമാൽ ആയിരുന്നു ന്യൂകാസിൽ ക്യാപ്റ്റൻ. താൻ പുതിയ കരാറിൽ സന്തോഷവാനാണ്‌ പക്ഷെ ഇപ്പൊ തന്റെ ലക്ഷ്യം ടീമിനെ ലീഗിൽ ഉയർന്ന സ്ഥാനത്തേക്ക് എത്തിക്കുകയാണെന്ന് ജമാൽ പറഞ്ഞു.

Exit mobile version