Site icon Fanport

ജാക്ക് ഗ്രീലിഷിന്റെ തിരിച്ചുവരവ് വൈകും

ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്ക് മാറി താരം ഉടൻ തിരിച്ചെത്താനിരിക്കെയാണ് പുതിയ തിരിച്ചടി. താരം ആഴ്ചകളോളം പുറത്തിരിക്കുമെന്ന് ടീം പരിശീലകൻ ഡീൻ സ്മിത്ത് പറഞ്ഞു. നേരത്തെ അടുത്ത ദിവസം നടക്കുന്ന ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താരം പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്.

പ്രീമിയർ ലീഗിൽ കഴിഞ്ഞ 7 മത്സരത്തിൽ ജാക്ക് ഗ്രീലിഷ് ആസ്റ്റൺ വില്ലക്ക് വേണ്ടി കളിച്ചിട്ടില്ല. ഗ്രീലിഷ് കളിക്കാതിരുന്ന അവസാന 7 മത്സരങ്ങളിൽ 2 എണ്ണം മാത്രമാണ് ആസ്റ്റൺ വില്ലക്ക് ജയിക്കാനായത്. ഫെബ്രുവരി 13ന് നടന്ന ബ്രൈറ്റനെതിരായ മത്സരത്തിനിടെയാണ് ഗ്രീലിഷിന് പരിക്കേറ്റത്. പ്രീമിയർ ലീഗ് സീസണിൽ 6 ഗോളുകളും 12 അസിസ്റ്റുകളുമായി മികച്ച ഫോമിൽ നിൽക്കെയാണ് ഗ്രീലിഷിന് പരിക്കേറ്റത്.

Exit mobile version