ഡീഗോ കോസ്റ്റ പുറത്തേക്കോ!?

- Advertisement -

ചെൽസിയുടെ മുൻനിര താരം ഡീഗോ കോസ്റ്റയും കോച് അന്റോണിയോ കൊണ്ടേയും തമ്മിലെ ബന്ധം വഷളാവുന്നു. കഴിഞ്ഞ ട്രെയിനിങ് സെഷനിൽ കോസ്റ്റയുടെ ഫിറ്റ്നസിനെ ചൊല്ലി കൊണ്ടേയും കോസ്റ്റേയും തമ്മിൽ വാക്ക് തർക്കമുണ്ടായി.

13 ഗോളുമായി പ്രീമിയർ ലീഗ് ടോപ് സ്‌കോറർ ആണ് കോസ്റ്റ. ചൈനീസ് ലീഗിൽ നിന്നും ഒരു വമ്പൻ ഓഫർ ചെൽസിക്ക് ലഭിച്ചിട്ടുണ്ട്. ലെസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിൽ ഡീഗോ കോസ്റ്റ ഇറങ്ങില്ല. ഫോമിലുള്ള കോസ്റ്റ ക്ലബ് വിട്ടാൽ അത് ചെൽസിയുടെ കിരീട സാധ്യതയെ നന്നായി ബാധിച്ചേക്കാം.

Advertisement