ഇംഗ്സിന്റെ മാസ്മരിക ബൈ സൈക്കിൾ ഗോൾ, ആസ്റ്റൺ വില്ല വിജയ വഴിയിൽ എത്തി

20210821 212935

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആസ്റ്റൺ വില്ല ഇന്ന് വിജയ വഴിയിൽ എത്തി. ഇന്ന് ന്യൂകാസിലിനെ നേരിട്ട ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വില്ലാപാർക്കിൽ നടന്ന മത്സരം ഓർക്കപ്പെടുക ഇംഗ്സ് നേടിയ മനോഹരമായ ഗോളിന്റെ പേരിലാകും. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ലോങ് ത്രോയിൽ നിന്ന് പിറന്ന അവസരം ഒരു ബൈ സൈക്കിൾ കിക്കിലൂടെ ഇംഗ്സ് വലയിൽ എത്തിക്കുക ആയിരുന്നു.

ഈ സമ്മറിൽ സൗതാമ്പ്ടണിൽ നിന്ന് ആണ് ഇങ്സ് വില്ലയിലേക്ക് എത്തിയത്. കഴിഞ്ഞ മത്സരത്തിലും ഇങ്സ് ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് ആസ്റ്റൺ വില്ല രണ്ടാം ഗോളും നേടി. എൽ ഗാസി ആയിരുന്നു പെനാൾട്ടി കിക്ക് എടുത്തത്. ന്യൂകാസിലിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. കഴിഞ്ഞ ആഴ്ച വെസ്റ്റ് ഹാമിനോടും ന്യൂകാസിൽ പരാജയപ്പെട്ടിരുന്നു.

Previous articleഗ്രീലിഷിന് ആദ്യ ഗോൾ, മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ വിജയം
Next articleഒപ്പത്തിനൊപ്പം ലീഡ്സും എവർട്ടണും, ആവേശ പോരാട്ടം സമനിലയിൽ