സിറ്റി വിട്ട് വീണ്ടുമൊരു യുവതാരം

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്‌ട്രൈക്കർ കെലേചി ഇഹെനാച്ചോ ലെസ്റ്റർ സിറ്റിയിലേക്ക് ചുവടുമാറുന്നു. പെപ് ഗാർഡിയോളയുടെ വരവോടെ അവസരങ്ങൾ കുറയുകയും സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ഹെസൂസ് എന്നീ സ്‌ട്രൈക്കർമാർ ടീമിലുള്ളപ്പോൾ വരും സീസണിലും പരിമിതമായ അവസരങ്ങളെ സാധ്യത ഒള്ളൂ എന്നതും പരിഗണിച്ചാണ് നൈജീരിയൻ താരമായ ഇഹെനാച്ചോ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലെസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിടാൻ തയ്യാറെടുക്കുന്നത്. 25 മില്യൺ പൗണ്ടിന്റെ കരാറിലാവും ഇരു ക്ലബ്ബ്കളും ഒപ്പുവെക്കുക.

മാഞ്ചസ്റ്റർ സിറ്റിയുടെ അകാദമി വഴി സിറ്റിയുടെ സീനിയർ ടീമിൽ എത്തിയ താരം ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 20 കാരനായ ഇഹെനാച്ചോ അതുകൊണ്ടു തന്നെ ഭാവിയിൽ സിറ്റിയിൽ തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. ലെസ്റ്ററുമായുള്ള കരാറിൽ 50 മില്യൺ പൗണ്ടിന്റെ ബൈ ബാക്ക് ക്ളോസും സിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ടോട്ടൻഹാം, മൊണാക്കോ, വെസ്റ്റ് ഹാം തുടങ്ങിയ ടീമുകൾ താരത്തിനായി സജീവമായി രംഗത്ത്‌ വന്നിരുന്നെങ്കിലും ലെസ്റ്റർ സിറ്റിയുമായി നേരത്തെ ധാരണയിൽ എത്തിയിരുന്നു. താരത്തിന്റെ ഏജന്റ് ഉൾപ്പെടെ ഉള്ളവരുടെ ഇമേജ് റൈറ്റ് പ്രശ്നങ്ങൾ തീർന്നാൽ ഈ ആഴ്ച തന്നെ ഇഹെനാച്ചോ ഫോക്സസിന്റെ കളിക്കാരനാവും.

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ മികച്ച പ്രകടനം നടത്തിയാൽ വീണ്ടും ഇത്തിഹാദ് സ്റേഡിയത്തിലേക്ക് തിരിച്ചെത്താൻ സാധ്യത ഉണ്ട് എന്നത് ഇഹെനാച്ചോക്ക് ലെസ്റ്ററിൽ മികച്ച പ്രകടനം നടത്താൻ അധിക പ്രചോദനമാവും. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയും അത്തരമൊരു സാധ്യത തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഏതായാലും വമ്പൻ ജാമി വാർഡി അടക്കമുള്ള വമ്പന്മാരുടെ സാന്നിധ്യവും യുവ താരത്തിന് ലെസ്റ്ററിൽ ഗുണകരമായേക്കും .

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement