Site icon Fanport

ഇഗാളോയെ വേണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 15 മില്യൺ നൽണം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ഒഡിയൊൻ ഇഗാളോയെ സ്ഥിര കരാറിൽ ക്ലബ് സൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ 15 മില്യൺ നൽകേണ്ടി വരും. ഇപ്പോൾ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിൽ നിന്ന് ആറു മാസത്തെ ലോണിൽ ആണ് ഇഗാളൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്. ഇത് സ്ഥിര കരാറാക്കി മാറ്റണമെങ്കിൽ വലിയ തുക തന്നെ യുണൈറ്റഡ് നൽകേണ്ടി വരും എന്ന് ഷാങ്ഹായ് ക്ലബ് അറിയിച്ചു.

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ലോൺ അടിസ്ഥാനത്തിലാണ് ഇഗാളോ യുണൈറ്റഡിലേക്ക് എത്തിയത്‌. താരം ഇതിനകം തന്നെ യുണൈറ്റഡിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇഗാളോ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തി. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഇഗാളോയ്ക്ക് ആയി. ഇഗാളൊയെ സ്ഥിര കരാറിൽ സൈൻ ചെയ്യും എന്നു നേരത്തെ ഒലെ സൂചന നൽകിയിരുന്നു. എന്നാൽ 15 മില്യൺ ഇഗാളോയ്ക്ക് വേണ്ടി യുണൈറ്റഡ് ചിലവഴിക്കുമോ എന്നത് സംശയമാണ്.

Exit mobile version