“ഇഗാളോയ്ക്ക് ഒരു കിരീടവുമായി മടങ്ങാൻ കഴിയണം എന്നാഗ്രഹം”

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോയുടെ ലോൺ നീട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഇപ്പോഴും ടീമിന് പ്രതീക്ഷയുണ്ട് എന്നും ഇഗാളോയുടെ ക്ലാബയ ഷാങ്ഹായ് ഷെൻഹുവ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തുകയാണ് എന്നും ഒലെ പറഞ്ഞു. യുണൈറ്റഡും ഷാങ്ഹായ് ക്ലബുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ഒലെ പറഞ്ഞു‌.

ഇഗാളൊയുടെ സ്വപ്നമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക എന്നത്. ഇതുവരെ ക്ലബിൽ മികച്ച പ്രകടനവും ഇഗാളോ നടത്തി. ഒരു കിരീടവും ഇഗാളോയ്ക്ക് ഒപ്പം നേടണം എന്നാണ് ആഗ്രഹം എന്നും ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ നീട്ടാൻ വേണ്ടി ചൈനീസ് ക്ലബായ ഷാങ്ഹായ് ഹെൻഹുവയോട് ആവശ്യപ്പെട്ടു എങ്കിലും അത് അംഗീകരിക്കാൻ ഇതുവരെ അവദ് തയ്യാറായിട്ടില്ല. ചൈനയിൽ സീസൺ ആരംഭിക്കാൻ ആയതിനാൽ ഇഗാളോയെ പെട്ടെന്ന് വിട്ടു നൽകണം എന്നാണ് ഷാങ്ഹായ് ക്ലബ് പറയുന്നത്.

Exit mobile version