Site icon Fanport

ഇഗാളോയുടെ ലോൺ കാലാവധി നീട്ടാൻ ആവില്ല, താരം ചൈനയിലേക്ക് മടങ്ങേണ്ടി വരും

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോ ഇനി അധിക കാലം യുണൈറ്റഡ് ജേഴ്സിയിൽ ഉണ്ടാകില്ല. താരം ജൂൺ മാസം അവസാനത്തോടെ ചൈനയിലേക്ക് മടങ്ങി പോകേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിൽ ലോണിൽ എത്തിയ ഒഡിയൊൻ ഇഗാളോയുടെ ലോൺ കരാർ ജൂൺ 30ആം തീയതിയേക്ക് അവസാനിക്കും. എന്നാൽ ഇംഗ്ലണ്ടിൽ സീസൺ അതിന് മുമ്പ് അവസാനിക്കില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ഇഗാളോയുടെ ലോൺ കാലാവധി ഈ സീസൺ അവസാനിക്കുന്നത് വരെ നീട്ടണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയോട് അപേക്ഷിച്ചു എങ്കിലും അത് പറ്റില്ല എന്ന് ചൈനീസ് ക്ലബ് പറഞ്ഞു. ചൈനയിലെ ഫുട്ബോൾ സീസൺ ജൂലൈയിൽ തുടങ്ങുക ആണെന്നും അതിനു മുമ്പ് ഇഗാളൊ ചൈനയിൽ എത്തണം എന്നും ഷാങ്ഹായ് ഷെൻഹുവ പറഞ്ഞു.

Exit mobile version