ഇഗാളോയുടെ ലോൺ നീട്ടില്ല, താരം ചൈനയിലേക്ക് ഉടൻ മടങ്ങണം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോയുടെ ലോൺ നീട്ടാനുള്ള ശ്രമങ്ങൾ പാളി. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ നീട്ടാൻ വേണ്ടി ചൈനീസ് ക്ലബായ ഷാങ്ഹായ് ഹെൻഹുവയോട് ആവശ്യപ്പെട്ടു എങ്കിലും അത് അംഗീകരിക്കാൻ ആവില്ല എന്ന് ചൈനീസ് ക്ലബ് അറിയിച്ചു. ചൈനയിൽ സീസൺ ആരംഭിക്കാൻ ആയതിനാൽ ഇഗാളോയെ പെട്ടെന്ന് വിട്ടു നൽകണം എന്നാണ് ഷാങ്ഹായ് ക്ലബ് പറയുന്നത്.

താരം ജൂൺ മാസം അവസാനത്തോടെ ചൈനയിലേക്ക് മടങ്ങി പോകേണ്ടി വരും എന്ന് ഇതോടെ ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിൽ ലോണിൽ എത്തിയ ഒഡിയൊൻ ഇഗാളോയുടെ ലോൺ കരാർ ജൂൺ 30ആം തീയതി ആൺശ് അവസാനിക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിൽ സീസൺ അതിന് മുമ്പ് അവസാനിക്കില്ല.

ഇഗാളോ യുണൈറ്റഡിനായി തകർത്ത് കളിക്കുമ്പോൾ ആയിരുന്നു കൊറോണ വില്ലനായി എത്തിയത്. ഇതുവരെ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തിയ ഇഗാളോ, ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement