“ചെൽസിക്ക് ഇതിനേക്കാൾ നന്നായി കളിക്കാൻ ആകും”

ചെൽസിയുടെ ആഴ്സണലിന് എതിരായ പ്രകടനത്തിൽ ടീമിനാകെ നിരാശ ഉണ്ട് എന്ന് ചെൽസിയുടെ യുവതാരം ഹുഡ്സൺ ഒഡോയി. ആഴ്സണലിനെതിരായ മത്സരത്തിൽ ചെൽസിക്ക് നേരിയ ആശ്വാസം എങ്കിലും നൽകിയത് ഒഡോയി ആയിരുന്നു. ചെൽസിക്ക് ഇതിനേക്കാൾ നന്നായി കളിക്കാൻ ആകും എന്ന് യുവതാരം പറഞ്ഞു. താരങ്ങൾ ആദ്യ പകുതിയിൽ വേഗത കുറച്ചതാണ് വിന ആയത് എന്നും ഒഡോയി പറഞ്ഞു.

രണ്ടാം പകുതിയിൽ കളിച്ച അതേ ഊർജ്ജത്തോടെ ആദ്യ പകുതിയിൽ കളിച്ചിരുന്നു എങ്കിൽ മത്സരം ചെൽസിക്ക് വിജയിക്കാൻ ആയേനെ എന്നും അദ്ദേഹം പറഞ്ഞു. ഇനി ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരം വിജയിച്ച് ഫോമിലേക്ക് തിരികെ വരികയാണ് ക്ലബിന്റെ ലക്ഷ്യം എന്നും ഒഡോയി പറഞ്ഞു

Exit mobile version