
വാറ്റ്ഫോർഡിനെതിരായി ഇന്ന് അവസാന മിനുട്ടിൽ ജയിച്ച് ഹഡേഴ്സ്ഫീൽഡ് അടുത്ത സീസണിലും പ്രീമിയർ ലീഗിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പിച്ചു. നിർണായക പോരാട്ടത്തിൽ അവസാന കിക്കിലാണ് ഹഡേഴ്സ്ഫീൽഡ് വിജയിച്ചത്. 90ആം മിനുട്ട് വരെ ഗോൾരഹിതമായി കിടന്ന മത്സരത്തിൽ സൂപ്പർ സബായി എത്തിയ ടോം ഇൻസ് ആണ് വിജയഗോൾ നേടിയത്.
ജയം 35 പോയന്റിലും 14ആം സ്ഥാനത്തുമാണ് ഹഡേഴ്സ്ഫീൽഡിനെ എത്തിച്ചിരിക്കുന്നത്. റിലഗേഷനെക്കാൾ 7 പോയന്റ് മുകളിലാണ് ഇപ്പോൾ ഹഡേഴ്സ്ഫീൽഡ്. ഇനി നാലു മത്സരങ്ങൾ മാത്രമെ പ്രീമിയർ ലീഗിൽ ബാക്കിയുള്ളൂ. നാലിൽ മൂന്നെണ്ണം പ്രീമിയർ ലീഗിലെ വമ്പന്മാരായ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർക്കെതിരെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial