ചുവപ്പ് കാർഡ് ചതിച്ചു, ഹഡേഴ്‌സ്ഫീൽഡിന് തോൽവി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ ബ്രയ്റ്റൻ തോൽപിച്ചു. 1-2 എന്ന സ്കോറിനാണ് ക്രിസ് ഹ്യുട്ടന്റെ ടീം ജയിച്ചു കയറിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ബ്രയ്റ്റൻ 18 പോയിന്റുമായി 11 ആം സ്ഥാനത്തെത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ലീഡ് നേടിയാണ് ഹഡേഴ്‌സ്ഫീൽഡ് മത്സരം ആരംഭിച്ചത്‌. പക്ഷെ 32 ആം മിനുട്ടിൽ സ്റ്റീവ് മുനിയേ ചുവപ്പ് കാർഡ് കണ്ടതോടെ ഹഡേഴ്‌സ്ഫീൽഡ് മത്സരത്തിൽ പിറകിൽ പോയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോൾ നേടി ഡെഫി ബ്രയ്റ്റനെ മത്സരത്തിൽ തിരികെയെത്തിച്ചു. രണ്ടാം പകുതിയിൽ സോളി മാർച്ചിന്റെ പാസിൽ നിന്ന് ഫ്ലോറിൻ ആന്ദോൻ നേടിയ ഗോളിൽ ബ്രയ്റ്റൻ ജയം ഉറപ്പിക്കുകയായിരുന്നു.

Advertisement