കൊറോണ കാലത്ത് ഹോം ഗ്രൗണ്ടിൽ ഒന്നും കാര്യമില്ല എന്ന് ഒലെ

20201102 115437
Credit; Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ പ്രീമിയർ ലീഗിൽ ഒരു ഹോം മത്സരം പോലും വിജയിച്ചിട്ടില്ല. സ്പർസിനെതിരായ വൻ പരാജയം ഉൾപ്പെടെ ഓർമ്മിക്കാൻ യുണൈറ്റഡ് താല്പര്യപ്പെടാത്ത അനുഭവമാണ് അവർക്ക് ഈ സീസൺ ഹോം ഗ്രൗണ്ടിൽ ലഭിച്ചത്‌. എന്നാൽ ഹോം ഗ്രൗണ്ടിലെ റെക്കോർഡിൽ ഒന്നും ഇപ്പോൾ വലിയ കാര്യമില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു.

കൊറോണ കാലത്ത് സ്റ്റേഡിയത്തിൽ ആരാധകർ ഇല്ല. അതുകൊണ്ട് തന്നെ മത്സരം ഹോം ഗ്രൗണ്ടിലാണോ എവേ ഗ്രൗണ്ടിലോ എന്നത് വലിയ വ്യത്യാസം സൃഷ്ടിക്കില്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. ഓൾഡ് ട്രാഫോർഡിൽ നിറഞ്ഞു നിൽക്കുന്ന സ്റ്റേഡിയത്തിലാണെങ്കിൽ കാര്യങ്ങൾ ഇതുപോലെ ആകുമായിരുന്നില്ല‌. ഓൾഡ്ട്രാഫോർഡിൽ ആരാധകർ ഉണ്ടെങ്കിൽ അവർ തന്നെ തങ്ങൾക്ക് വേണ്ടി ഒരു ഗോൾ അടിക്കും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു.

Advertisement