ഹോളണ്ട് U20 താരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

ഹോളണ്ട് U20 താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. PEC സവല്ലേയിൽ നിന്നാണ് ഫിലിപ്പെ സാൻഡ്‌ലേറെ എത്തിഹാദിലേക്ക് എത്തിച്ചത്. 2.6 മില്യൺ യൂറോയ്ക്കാണ് 21 കാരനായ ഫിലിപ്പെ സാൻഡ്‌ലെർ എത്തുന്നത്. നാല് വർഷത്തെ കരാറിലാണ് യുവ പ്രതിരോധതാരത്തെ പെപ് ടീമിലെത്തിച്ചത്.

അയാക്സിൽ നിന്നാണ് ഫിലിപ്പെ സാൻഡ്‌ലെർ PEC സവല്ലേയിൽ എത്തുന്നത്. വിർജിൽ വാൻ ഡൈക്കിന്റെ പ്ലെയിങ് സ്റ്റൈലുമായുള്ള സാമ്യം യൂറോപ്യൻ ക്ലബ്ബുകൾ ഫിലിപ്പെ സാൻഡിലെറിലേക്ക് അടുപ്പിച്ചിരുന്നു. ആറാടിയിലേറെ ഉയരമുള്ള ഈ യുവ പ്രതിരോധതാരം മാഞ്ചസ്റ്റർ സിറ്റിക്ക് മുതൽക്കൂട്ടാവുമെന്നതിൽ സംശയം വേണ്ട.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial