“ഹിഗ്വയിന്റെ പ്രകടനം അവിശ്വസിനീയം” – ഹസാർഡ്

ചെൽസിയിൽ എത്തിയ ഹിഗ്വയിനെ പ്രശംസിച്ച് ബെൽജിയൻ ഫോർവേഡ് ഹസാർഡ്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെതിരെ ഇരട്ട ഗോളുകൾ നേടാൻ ഹിഗ്വയിന് ആയിരുന്നു. ഹിഗ്വയിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് ചെൽസി താരം ഹസാർഡ് പറഞ്ഞു. ഹിഗ്വയിൻ മികച്ച താരമാണെന്ന് എല്ലാവർക്കും അറിയാം. ജിറൂഡിനെ പോലെ ഒരു ടാർഗറ്റ് മാൻ ആവില്ല ഹിഗ്വയിൻ. പക്ഷെ കാലിൽ പന്ത് വെക്കാൻ ഹിഗ്വയിന് അറിയാം അത് ടീമിന് വലൊയ ഗുണം ചെയ്യും. ഹസാർഡ് പറഞ്ഞു.

ബോക്സിനകത്ത് ഹിഗ്വയിന്റെ പ്രകടനം അവിശ്വസനീയമാണ്. ഹിഗ്വയിൻ ഒരുപാട് ഗോളുകൾ ചെൽസിക്കായി നേടും എന്നും ഹസാർഡ് പറഞ്ഞു. നാപോളിയിൽ ആയിരിക്കുമ്പോൾ സാരിയുടെ കീഴിൽ ഗോളുകൾ ഒരുപാട് അടിച്ചു കൂട്ടിയ താരമാണ് ഹിഗ്വയിൻ. അവസാന മത്സരം വിജയിച്ചു എങ്കിലും ചെൽസിക്ക് കടുപ്പം ഏറിയ പരീക്ഷണങ്ങൾ ആണ് മുന്നിൽ ഉള്ളത്.

Exit mobile version