ആരാധകരുടെ ആഗ്രഹം ഫലിച്ചില്ല, ആൻഡർ ഹെരേര മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരം ആൻഡർ ഹെരേര ക്ലബിൽ തുടരില്ല. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെന്ന് ആൻഡെർ ഹെരേര ഇന്ന് ഔദ്യോഗികമായി ആരാധകരെ അറിയിച്ചു. മാഞ്ചസ്റ്ററുമായുള്ള കരാറിന്റെ അവസാന മാസത്തിലുള്ള ഹെരേര ഫ്രീ ഏജന്റായാകും ക്ലബ് വിടുക. വേതനത്തിന്റെ കാര്യത്തിലുള്ള പ്രശ്നം കാരണമാണ് ഹെരേര ക്ലബ് വിട്ടത്.

ഏകദേശ 150000 യൂറോ മാത്രമെ ഒരാഴ്ചയിലെ വേതനമായി ഹെരേരയ്ക്ക് നൽകാൻ ആകു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വാശി പിടിച്ചതോടെ തനിക്ക് അർഹിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്ത മറ്റൊരു ക്ലബിലേക്ക് പോകാൻ ഹെരേര തീരുമാനിക്കുകയായിരുന്നു. പി എസ് ജി ആകും ഹെരേരയുടെ അടുത്ത് ക്ലബ് എന്നാണ് കരുതുന്നത്. അവസാന അഞ്ചു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ അവിഭാജ്യ ഘടകമായിരുന്നു ഹെരേര. ആരാധകരുടെ പ്രിയ താരം കൂടി ആയതിനാൽ ഹെരേരയെ ക്ലബ് കൈവിട്ടത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കും.

അത്ലറ്റിക്ക് ബിൽബാവോയിൽ നിന്ന് അഞ്ചു വർഷം മുമ്പാണ് ഹെരേര മാഞ്ചസ്റ്റിൽ എത്തിയത്. ഈ ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്ന് ഹെരേര പറഞ്ഞും. എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്നേഹിക്കും എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം എഫ് എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങൾ ഹെരേര നേടിയിട്ടുണ്ട്‌.

Advertisement