ആവശ്യപ്പെടുന്നത് വൻ തുക, ഹെരേരയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രീ ആയി വിടും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡ്ർ ആൻഡെർ ഹെരേരയ്ക്ക് ക്ലബിൽ പുതിയ കരാർ ലഭിച്ചേക്കില്ല‌. മാഞ്ചസ്റ്ററുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് ഹെരേര ഇപ്പോൾ ഉള്ളത്. ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഹെരേര പുതിയ കരാറിൽ എത്തിയിട്ടുമില്ല. വൻ തുക സാലറി ആയി ഹെരേര ചോദിക്കുന്നതാണ് കരാർ നൽകാതിരിക്കാനുള്ള കാരണം. 200000 യൂറോ ആണ് ഒരാഴ്ചയിലെ വേതനമായി ചോദിക്കുന്നത്‌.

ഏകദേശ 150000 യൂറോ മാത്രമെ ഒരാഴ്ചയിലെ വേതനമായി ഹെരേരയ്ക്ക് നൽകാൻ ആകു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും പറഞ്ഞിട്ടുണ്ട്.. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ അവിഭാജ്യ ഘടകമാണ് ഹെരേര. ആരാധകരുടെ പ്രിയ താരം കൂടി ആയതിനാൽ ഹെരേരയെ ക്ലബിൽ നിലനിർത്തുക മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആവശ്യമാണ്. പക്ഷെ 30കളിലേക്ക് കടക്കുന്ന ഹെരേരയ്ക്ക് ഇത്രയും വലിയ തുക വേതനമായി നൽകില്ല എന്നാണ് യുണൈറ്റഡ് ബോർഡിന്റെ തീരുമാനം.

ഈ അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് പി എസ് ജി പോലുള്ള ക്ലബുകൾ എന്നാണ് അറിയുന്നത്. ഹെരേരയ്ക്ക് വൻ വേതനം വാഗ്ദാനം ചെയ്ത് ഫ്രീ‌ ട്രാൻസ്ഫറിൽ ഹെരേരയെ സ്വന്തമാക്കാൻ ആഴ്സണൽ അടക്കം രംഗത്തുണ്ട്.

Advertisement