ഹെർണാണ്ടസിന്റെ ഗോളിൽ ചെൽസിയെ സമനിലയിൽ തളച്ച് വെസ്റ്റ്ഹാം

സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹാമിനെതിരെയും ജയിക്കാനാവാതെ ചെൽസി. 1-1നാണ് സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ വെസ്റ്റ് ഹാം ചെൽസിയെ സമനിലയിൽ തളച്ചത്. ലീഡ് നേടാനുള്ള നിരവധി അവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ചെൽസിക്ക് തിരിച്ചടിയായത്.

ആദ്യ പകുതിയിൽ അസ്പിലിക്വറ്റയുടെ ഗോളിലാണ് ചെൽസി ലീഡ് നേടിയത്. ചെൽസിക്ക് അനുകൂലമായി ലഭിച്ച കോർണർ ക്ലിയർ ചെയ്യുന്നതിൽ വെസ്റ്റ് ഹാം പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് അസ്പിലിക്വറ്റ ഗോൾ നേടിയത്. തുടർന്ന് രണ്ടാമത്തെ ഗോൾ നേടാൻ നിരവധി അവസരങ്ങൾ ചെൽസിക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ ചെൽസിക്കയില്ല. വെസ്റ്റ് ഹാം ഗോൾ പോസ്റ്റിൽ ജോ ഹാർട്ടിന്റെ മികച്ച പ്രകടനവും ചെൽസിക്ക് തിരിച്ചടിയായി.

തുടർന്ന് രണ്ടാം പകുതിയിലാണ് പകരക്കാരനായി ഇറങ്ങിയ ചിച്ചാരിറ്റോ ഹെർണാണ്ടസ് ചെൽസിയെ സമനിലയിൽ പിടിച്ച ഗോൾ നേടിയത്. അർനാടോവിചിന്റെ പാസിൽ നിന്നാണ് ഹെർണാണ്ടസ് ഗോൾ നേടിയത്. ഇത് ആറാം തവണയാണ് പകരക്കാരനായി വന്ന് ഹെർണാണ്ടസ് ചെൽസിക്കെതിരെ ഗോൾ നേടുന്നത്. തുടർന്ന് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

സമനിലയോടെ ചെൽസിയുടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചു. സമനിലയോടെ പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറാനും വെസ്റ്റ്ഹാമിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബഹ്റൈനില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ചാമ്പ്യന്‍
Next articleനരൈന്റെ വെടിക്കെട്ട് തുടക്കം മുതലാക്കി കൊല്‍ക്കത്ത, ബാംഗ്ലൂരിനെതിരെ ജയം