Site icon Fanport

ഹെൻഡേഴ്സൺ സ്കോൾസിനെ പോലെ എന്ന് ജെറാഡ്

ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസിനെ പോലെയാണ് എന്ന് ജെറാഡ്. മധ്യനിരയിൽ പണ്ട് സ്കോൾസ് കാഴ്ചവെച്ച പ്രകടനങ്ങളെ ഇപ്പോൾ ഹെൻഡേഴ്സൺ ഓർമ്മപ്പെടുത്തുന്നു എന്നാണ് ലിവർപൂൾ ഇതിഹാസമായ ജെറാഡ് പറയുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് സ്കോൾസ്‌.

ഹെൻഡേഴന്റെ പാസിംഗും നീക്കങ്ങളും എല്ലാം സ്കോൾസിനെ പോലെയാണ് എന്നാണ് ജെറാഡ് പറയുന്നത്. ഹെൻഡേഴ്സൺ ഒരോ സീസൺ കഴിയുമ്പോഴും മെച്ചപ്പെടുന്നുണ്ട് എന്നും ജെറാഡ് പറഞ്ഞു‌. ലിവർപൂൾ ടീമിന് മാതൃകയായി നിക്കാനും ഹെൻഡേഴ്സണ് കഴിയുന്നുണ്ട് എന്നും ജെറാഡ് കൂട്ടിച്ചേർത്തു.

Exit mobile version