Site icon Fanport

ലിവർപൂളിന് കനത്ത തിരിച്ചടി, ക്യാപ്റ്റൻ ഹെൻഡേഴ്സൻ പരിക്കേറ്റ് പുറത്ത്

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ പരിക്കേറ്റ് പുറത്ത്. ഹാംസ്ട്രിംഗ് പരിക്ക് പറ്റിയ താരം 3 ആഴ്ചയെങ്കിലും പുറത്ത് ഇരിക്കേണ്ടി വരുമെന്ന് ലിവർപൂൾ ഔദ്യോഗികമായി സ്ഥിതീകരിച്ചു. അത്ലറ്റികോ മാഡ്രിഡിന് എതിരായ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്.

ഈ സീസണിൽ ലിവർപൂളിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഹെൻഡേഴ്സൻ. പ്രീമിയർ ലീഗ് കിരീടം ഏതാണ്ട് ഉറപ്പാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ഒരു ഗോളിന് ലിവർപൂൾ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റിരുന്നു. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം, വാട്ട് ഫോഡ് ടീമുകൾക്ക് എതിരായ മത്സര ശേഷം ചെൽസിക്ക് എതിരെ എഫ് എ കപ്പിലാണ് ലിവർപൂളിന്റെ അടുത്ത പ്രധാന മത്സരം.

Exit mobile version