ഹെൻഡേഴണൽ നീണ്ട കാലം പുറത്തിരിക്കാൻ സാധ്യത

- Advertisement -

ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴന്റെ പരിക്ക് ആശങ്ക നൽകുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്‌. ഇന്നലെ ബ്രൈറ്റണെ നേരിടുന്നതിനിടയിൽ ആയിരുന്നു ഹെൻഡേഴ്സണ് പരിക്കേറ്റത്. ഇടതു കാൽ മുട്ടിനാണ് ഹെൻഡേഴ്സണ് പരിക്കേത്. പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക നിഗമനം. ഹെൻഡേഴ്സൺ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല.

ലിവർപൂൾ കിരീടം നേടിയ സാഹചര്യത്തിൽ ലിവർപൂളിന് ആശങ്ക ഇല്ലാ എങ്കിലും കിരീടം ഉയർത്തുന്ന ദിവസം ഹെൻഡേഴ്സണൽ കളത്തിൽ ഉണ്ടാകില്ല എന്നത് ആരാധകർക്ക് നിരാശ നൽകും. സീസണിൽ 100 പോയന്റ് നേടുക എന്ന ലിവർപൂളിന്റെ ആഗ്രഹത്തെയും ഹെൻഡേഴ്സന്റെ അഭാവം കാര്യമായി ബാധിച്ചേക്കും

Advertisement