ഹെക്ടര്‍ ബെല്ലറിന്‍ ആര്‍സണലില്‍ തുടരും

- Advertisement -

ആര്‍സണല്‍ റൈറ്റ് ബാക്ക് ഹെക്ടര്‍ ബെല്ലറിന്‍ ക്ലബുമായുള്ള കരാര്‍ പുതുക്കി. 21കാരനായ സ്പാനിഷ് താരം താന്‍ കരിയര്‍ തുടങ്ങിയ ബാര്‍സലോണയിലേക്ക് തിരിച്ചു പോകും എന്ന കിംവദന്തികള്‍ പ്രചരിക്കുന്നതിനു ഇടയിലാണ് ബെല്ലറിനുമായുള്ള കരാര്‍ പുതുക്കിയതായി ആര്‍സണല്‍ അറിയിച്ചത്. പുതുക്കിയ കരാര്‍ കാലാവധി എത്രയാണ് എന്ന് ആര്‍സണല്‍ പുറത്തുവിട്ടിട്ടില്ല. ആര്‍സണലില്‍ തുടരാന്‍ കഴിയുന്നതില്‍ സന്തോഷവാനാണ് എന്ന് ബെല്ലറിന്‍ ട്വിറ്ററില്‍ കുറിച്ചു.

wp-1479751988420.png

ബാര്‍സലോണയുടെ യൂത്ത് ക്ലബിലൂടെ കളിച്ചു തുടങ്ങിയ ബെല്ലറിന്‍ 2011ലാണ് ആര്‍സണലില്‍ എത്തിയത്. തുടര്‍ന്ന് ആര്‍സണലിന്റെ യൂത്ത് ക്ലബില്‍ പന്ത് തട്ടിയ ബെല്ലറിന്‍ 2013ല്‍ ആണ് ഒന്നാം നിര ക്ലബില്‍ അരങ്ങേറിയത്. അരങ്ങേറിയത് മുതല്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബെല്ലറിന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച റൈറ്റ് ബാക്കുകളില്‍ ഒരാളാണ്. നിലവില്‍ പരിക്ക് മൂലം 4 ആഴ്ച വിശ്രമത്തിലാണ് എങ്കിലും ഹെക്ടര്‍ ബെല്ലറിനുമായുള്ള കരാര്‍ പുതുക്കാന്‍ കഴിഞ്ഞത് ആര്‍സണലിന് തീര്‍ച്ചയായും മുതല്‍കൂട്ടാവും.

അതെ സമയം അലക്സി സാഞ്ചസ്, മെസൂദ് ഓസില്‍ തുടങ്ങിയവരുമായുള്ള കാരാര്‍ പുതുക്കാനും ആര്‍സന്‍ വെങ്ങര്‍ ശ്രമിക്കുന്നുണ്ട്.

Advertisement