“ഹസാർഡിനെ പോലും താനും കഷ്ടപ്പെട്ടിരുന്നു” – സിദാൻ

ഹസാർഡിന്റെ റയൽ മാഡ്രിഡിലെ തുടക്കത്തിൽ തനിക്ക് യാതൊരു വിഷമവും ഇല്ല എന്ന് പരിശീലകൻ സിദാൻ. ചെൽസിയിൽ നിന്ന് വൻ തുകയ്ക്ക് റയലിൽ എത്തിയ ഹസാർഡ് ഇതുവരെ ഒരു ഗോളൊ ഒരു അസിസ്റ്റോ പോലും നേടിയിട്ടില്ല. ഹസാർഡിൽ നിന്ന് വലിയ പ്രതീക്ഷകൾ തങ്ങൾക്ക് ഉണ്ട് എന്ന് പറഞ്ഞ സിദാൻ പക്ഷെ ഇപ്പോൾ റയൽ മാഡ്രിഡ് ക്ഷമ കാണിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു.

താനും റയൽ മാഡ്രിഡിൽ ഇതുപോലെ തുടക്കത്തിൽ കഷ്ടപ്പെട്ടിരുന്നു എന്ന് സിദാൻ പറഞ്ഞു. ഇറ്റലിയിൽ ആയിരുന്ന കാലത്ത് താൻ ഫോമിൽ എത്താൻ മൂന്ന് മാസം വരെ എടുത്തിരുന്നു എന്ന് സിദാൻ പറഞ്ഞു. അന്നൊക്കെ ക്ഷമയാണ് തന്നെ രക്ഷിച്ചത് എന്നും അതേ ഉപദേശമേ തനിക്ക് ഹസാർഡിനും നൽകാൻ ഉള്ളൂ എന്നും സിദാൻ പറഞ്ഞു.

Previous articleറൊണാൾഡോയുടെ അഭാവവും പറഞ്ഞ് ഇരിക്കാൻ പറ്റില്ല എന്ന് സിദാൻ
Next articleആദ്യ ടെസ്റ്റിൽ നിന്ന് റിഷഭ് പന്ത് പുറത്ത്, സാഹ വിക്കറ്റ് കീപ്പറാവും