primus mobile
primus mobile

ഈഡൻ ഹസാർഡ് ഫാൻസ്‌ പ്ലയർ ഓഫ് ദി മന്ത്

ചെൽസി താരം ഈഡൻ ഹസാർഡിനെ ഒക്ടോബറിലെ ഫാൻസ്‌ പ്ലയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തു. തിയോ വാൽക്കോട്ട്, ജോ അലൻ, കാല്ലും വിൽസൺ, ഡലെ അല്ലി, ചാർളി ഓസ്റ്റിൻ എന്നിവരെ മറികടന്നാണ് ഹസാർഡ് അവാർഡിനർഹനായത്. 61000ൽ അധികം വോട്ടുകൾ രേഖപ്പെടുത്തിയ പോളിൽ ഹസാർഡ് നേടിയത് 27262 വോട്ടുകളാണ്. രണ്ടാമതെത്തിയ വാൽക്കോട്ടിനെക്കാൾ 13000ലേറെ കൂടുതൽ വോട്ടുകൾ ഹസാർഡിന് ലഭിച്ചിട്ടുണ്ട്

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലൈസ്റ്റർ സിറ്റി, സൗത്താംപ്ടൻ എന്നീ ടീമുകൾക്കെതിരായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും കഴിഞ്ഞ മാസം ഹസാർഡ് സ്വന്തം പേരിലാക്കിയിരുന്നു. തന്റെ മികച്ച പ്രകടനത്തോടെ ചെൽസിയെ ലീഗ് ടോപ്പേഴ്‌സ് ആയ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ഒരു പോയിന്റ് മാത്രം താഴെ എത്തിക്കാൻ സഹായിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മൗറീഞ്ഞോക്ക് കീഴിൽ കളിച്ചിരുന്ന ഹസാർഡിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നത് വിമര്‍ശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഈ സീസണിൽ അന്റോണിയോ കോണ്ടേക്ക് കീഴിൽ കളിച്ച ഹസാർഡ് 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 5 ഗോളുകളും 2 അസിസ്റ്റും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Comment