അഗ്യൂറോയും വാൻഡയ്ക്കുമല്ല, ഹസാർഡ് പ്രീമിയർ ലീഗ് ആരാധകർ തിരഞ്ഞെടുത്ത മികച്ച താരം

- Advertisement -

ചെൽസിയുടെ ഈഡൻ ഹസാർഡ് പി എഫ് എ ‘ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി. വാൻ വാൻഡയ്ക്, അഗ്യൂറോ, സിൽവ, സ്റ്റെർലിങ് എന്നുവരെ പിന്നിലാക്കിയാണ് ഹസാർഡ് ആരാധകരുടെ അവാർഡ് സ്വന്തമാക്കിയത്. നേരത്തെ പി എഫ് എ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് ലിവർപൂൾ താരം വാൻഡയ്ക് സ്വന്തമാക്കിയിരുന്നു.

2018-2019 സീസണിൽ നടത്തിയ മികച്ച ഫോമാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. ലീഗിൽ 16 ഗോളുകൾ നേടിയ ഹസാർഡ്15 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. 2005 ൽ ഫ്രാങ്ക് ലംപാർഡിന് ശേഷം ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ചെൽസി കളിക്കാരനാണ് ഹസാർഡ്. ആകെ ചെയ്ത വോട്ടിന്റെ 34 ശതമാനം നേടിയാണ് ഹസാർഡ് അവാർഡ് കരസ്ഥമാക്കിയത്.

Advertisement