Site icon Fanport

“സ്റ്റേഡിയം പുതുക്കുന്നത് ഒക്കെ നല്ലത് തന്നെ, പക്ഷെ കപ്പ് ഇല്ലല്ലോ”

ടോട്ടൻഹാമിനെ പരിഹസിച്ച് ചെൽസി സൂപ്പർ താരം ഹസാർഡ്. ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഹസാർഡ് ടോട്ടൻഹാമിനെ പരിഹസിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. സ്റ്റേഡിയം ഗംഭീരമാണെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇത് വലിയ നേട്ടമാണെന്നും പറഞ്ഞതിനു ശേഷമായിരുന്നു ഹസാർഡ് ടോട്ടൻഹാം ക്ലബിനെ തന്നെ പരിഹസിച്ചത്.

സ്റ്റേഡിയം നല്ലത് ആണെങ്കിലും കപ്പ് ഒന്നും ടോട്ടൻഹാമിന് ഇല്ലല്ലോ എന്ന് ഹസാർഡ് ചോദിച്ചു. ലണ്ടണിലെ തന്നെ മറ്റൊരു ക്ലബായ തന്റെ ക്ലബ് ചെൽസിക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല‌ തങ്ങൾക്ക് നിരവധി കിരീടങ്ങൾ നേടാൻ ആവുന്നുണ്ട്. ടോട്ടൻഹാമിന്റെ സ്ഥിതി അതല്ല എന്നും. ആ സ്ഥിതി മാറ്റമില്ലാതെ തുടർന്നോട്ടെ എന്നും ഹസാർഡ് പറഞ്ഞു‌‌

Exit mobile version