Site icon Fanport

കാന്റെയെ രക്ഷിക്കാൻ ഗോളടിച്ച് ഈഡൻ ഹസാർഡ്

സഹ താരം എൻഗോളോ കാന്റെയെ രക്ഷിക്കാൻ ഗോളടിച്ച് ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡ്. ലിവർപൂളിനെതിരായ വിജയ ഗോളാണ് താൻ കാന്റെയെ രക്ഷിക്കാൻ അടിച്ചതാണ് എന്ന് ഹസാർഡ് തമാശ രൂപേണ വ്യക്തമാക്കിയത്.

ലിവർപൂളിന് എതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നു കാൻറെയും ഹസാർഡും. രണ്ടാം പകുതിയിൽ പകരകാരായാണ് ഇരുവരും ഇറങ്ങിയത്. ഹസാർഡിന്റെ കിടിലൻ സോളോ ഗോളിൽ ചെൽസി ജയിച്ചതിന് പിന്നാലെയാണ് ഹസാർഡ് ഗോളിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയത്. ബെഞ്ചിൽ ഇരിക്കുമ്പോൾ കാന്റെ തനിക്ക് പെനാൽറ്റി അടിക്കാൻ വയ്യെന്നും അതുകൊണ്ട് കാന്റെയെ രക്ഷിക്കാൻ ഗോൾ നേടുകയല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു എന്നാണ് ഹസാർഡ് മത്സര ശേഷമുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

നേരത്തെ ഫിഫയുടെ പ്രോ ഇലവനിൽ കാന്റെയും ഹസാർഡും ഒരുമിച്ച് ഇടം നേടിയിരുന്നു.

Exit mobile version