Site icon Fanport

ഹസാർഡിന്റെ മികച്ച സീസൺ, പക്ഷെ തപ്പി തടഞ്ഞ് ചെൽസി

ഈഡൻ ഹസാർഡ് ചെൽസി കുപ്പാഴത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും ചെൽസിക്ക് ഇത്തവണ കിതപ്പ്. ഇന്നലെ വോൾവ്സിനെതിരെ നേടിയ ഗോളോടെ തന്റെ ചെൽസി കരിയറിലെ ഏറ്റവും മികച്ച ഗോൾ സംഭാവനയാണ് ഹസാർഡ് പൂർത്തീകരിച്ചത്. ഈ സീസണിൽ ഇതുവരെ താരം 13 ഗോളുകളും 11 അസിസ്റ്റുകളും നേടി. മുൻപ് 2014/2015 സീസണിൽ നേടിയ 14 ഗോളുകളും 9 അസിസ്റ്റുകളും എന്ന സ്വന്തം റെക്കോർഡാണ് ഹസാർഡ് മറികടന്നത്.

9 മത്സരങ്ങൾ ബാക്കി നിൽക്കേ ഹസാർഡ് തന്റെ സംഭാവന വർധിപ്പിക്കാൻ തന്നെയാണ് സാധ്യത. പക്ഷെ ചെൽസി ടോപ്പ് 4 നേട്ടം ഉറപ്പാകുമോ എന്നുറപ്പില്ല. ഹസാർഡിന്റെ മികവിനെ മാത്രം പലപ്പോഴും ആശ്രയിക്കുന്നു എന്ന പഴി കേൾക്കുന്ന ചെൽസിയിൽ മറ്റു താരങ്ങൾ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അടുത്ത ചാമ്പ്യൻസ് ലീഗും കളിക്കാൻ നീല പട ഉണ്ടാവില്ല എന്നുറപ്പാണ്.

Exit mobile version