Site icon Fanport

ഇത് കരിയറിലെ ഏറ്റവും മോശം സീസൺ- ഈഡൻ ഹസാർഡ്

റയലിനൊപ്പം ഈ സീസണിൽ കിരീടം നേടിയെങ്കിലും താൻ ഒട്ടും തൃപ്തൻ അല്ലെന്ന് വ്യക്തമാക്കി ബെൽജിയൻ താരം ഈഡൻ ഹസാർഡ്. കിരീടം ഒക്കെ നേടിയെങ്കിലും വ്യക്തിപരമായ പ്രകടനത്തിൽ ഇത് തന്റെ കരിയറിലെ ഏറ്റവും മോശം സീസൺ ആയിരുന്നു എന്നാണ് ഹസാർഡിന്റെ വിലയിരുത്തൽ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഹസാർഡ് ചെൽസിയിൽ നിന്ന് റയലിൽ എത്തിയത്. പക്ഷെ സീസണിൽ തുടക്കത്തിൽ തന്നെ പരിക്കുകൾ പിടികൂടിയത് താരത്തിന്റെ ഫോമിനെയും ബാധിച്ചിരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കം നേടാനാകും എന്നാണ് ഹസാർഡിന്റെ പ്രതീക്ഷ. ചെൽസിക്ക് ഒപ്പം പ്രീമിയർ ലീഗ് , യൂറോപ്പ ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടിയ ശേഷമാണ് താരം സ്പെയിനിലേക് മാറിയത്.

Exit mobile version