Site icon Fanport

ഹസാഡ് മാജിക്കിൽ സമനിലകൊണ്ട് തടിതപ്പി ചെൽസി

പ്രീമിയർ ലീഗിൽ ടോപ് ഫോർ സാധ്യത നേടാൻ ഉറപ്പിച്ച് ഇറങ്ങിയ ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിന്റെ സമനില പൂട്ട്. 1-1 നാണ് വോൾവ്സ് ചെൽസിയെ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈമിൽ ഹസാഡിന്റെ മാജിക് ആണ് ചെൽസിയുടെ രക്ഷക്കെത്തിയത്.  ഒരു വേള ചെൽസി തോൽക്കുമെന്ന് ഘട്ടത്തിലാണ് ഹസാഡ് ചെൽസിക്ക് സമനില നേടി കൊടുത്തത്.

സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് വോൾവ്സ് നടത്തിയത്. തുടക്കം മുതൽ ചെൽസി ആക്രമണം കണ്ട മത്സരത്തിൽ പക്ഷെ വോൾവ്സ് ഗോൾ കീപ്പർ റൂയി പാട്രിസിയോയെ പരീക്ഷിക്കാൻ ചെൽസിക്കായിരുന്നില്ല. ടോപ് 6 ടീമുകൾക്കെതിരെ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത വോൾവ്സ് ചെൽസി ആക്രമണത്തെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് വോൾവ്സ് ചെൽസിയെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടിയത്. ജോട്ടയുടെ പാസിൽ നിന്ന് ജിമെനെസ് ആണ് വോൾവ്‌സിന്റെ ഗോൾ നേടിയത്. ചെൽസി പോസ്റ്റിലേക്കുള്ള വോൾവ്‌സിന്റെ ആദ്യ ശ്രമം കൂടിയായിരുന്നു ഇത്.

തുടർന്ന് വോൾവ്സ് മത്സരത്തിൽ മൂന്ന് പോയിന്റും നേടും എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഹസാഡ് ചെൽസിയുടെ രക്ഷക്കെത്തിയത്. ഇന്നത്തെ സമനില ചെൽസിയുടെ ടോപ് ഫോർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

Exit mobile version