Site icon Fanport

വീണ്ടും റയൽ മാഡ്രിഡിലേക്കെന്ന സൂചന നൽകി ഹസാഡ്

വീണ്ടും തനിക്ക് റയൽ മാഡ്രിഡിലേക്ക് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് ചെൽസി സൂപ്പർ താരം ഏദൻ ഹസാഡ്. അതെ സമയം ചെൽസിയിൽ തുടരാനുള്ള സാധ്യതയും താരം തള്ളിക്കളയുന്നില്ല. ചെൽസിയിൽ ഹസാഡിന് 18 മാസത്തെ കരാറാണ് ബാക്കിയുള്ളത്. അത് കൊണ്ട് തന്നെ ഈ വർഷം താരം പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിലും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് മാറുമെന്നാണ് കരുതപ്പെടുന്നത്.

ഇംഗ്ലണ്ടിൽ കമ്മ്യൂണിറ്റി ഷീൽഡ് ഒഴികെ ബാക്കി എല്ലാം താൻ ജയിച്ചുവെന്നും എന്നാൽ അതിനർത്ഥം താൻ ചെൽസി വിടുകയല്ലെന്നും ഹസാഡ് പറഞ്ഞു. അതെ സമയം ഇംഗ്ലണ്ടിന് പുറത്ത് ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ ആഗ്രഹമുണ്ടെന്നും ഹസാഡ് പറഞ്ഞു.

“ലോകകപ്പിന് ശേഷം ചെൽസി വിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാൻ ചെൽസിയിൽ തുടർന്നു. ഞാൻ ഇപ്പോൾ ചെൽസിയിൽ തന്റെ ഏറ്റവും മികച്ച സീസണാണ് കളിക്കുന്നത്” ഹസാഡ് പറഞ്ഞു. സിദാന്റെ ആരാധകനായ ഹസാഡ് റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിവാക്കിയെങ്കിലും റയൽ മാഡ്രിഡിനോടുള്ള തന്റെ ഇഷ്ട്ടം കുറഞ്ഞിട്ടില്ലെന്നാണ് പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

Exit mobile version