ഹാരി കെയ്ന്‍ – പുത്തന്‍ താരോദയം

- Advertisement -

മെസിയും റൊണാള്‍ഡോയും ഭരിച്ച യൂറോപ്യന്‍ മണ്ണിലേക്ക് ഒരു പുത്തന്‍ താരോദയം. പണം വാരിയെറിയുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചുരുങ്ങിയ കാലയളവില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാരി കെയ്ന്‍.

ടോട്ടനാം – സൗത്താംപ്ടൺ ബോക്സിങ് ഡേ മത്സരം, 22ാം മിനിറ്റില്‍ കെയ്ന്‍ സൗത്താംപ്ടൺ വലകുലുക്കിയപ്പോള്‍ തകര്‍ന്നു വീണത് 22 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡാണ്. 1995ല്‍ അലന്‍ ഷിയറര്‍ സ്ഥാപിച്ച ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്.

ഷിയറര്‍ 42 കളികളില്‍ 36 ഗോളുകള്‍ നേടിയപ്പോള്‍ കെയ്ന്‍ 36 കളികളില്‍ 39 ഗോള്‍ നേടി. ഇതോടു കൂടി 2017ല്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ മെസിയേയും റൊണാള്‍ഡോയേയും പിന്‍തള്ളി ഒന്നാമനായി ഈ ഇംഗ്ലണ്ട് താരം.

ഹാരി എഡ്വാര്‍ഡ് കെയ്ന്‍ ആഴ്സണലിന്‍റെയും റിഡ്ജ് വേ റോവേഴ്‌സിന്‍റെയും യൂത്ത് അക്കാഡമിയിലൂടെ വളര്‍ന്നു വന്ന ഇംഗ്ലീഷ് താരം 2011 ജനുവരിയില്‍ ടോട്ടനാം സീനിയര്‍ ടീമില്‍ എത്തിയെങ്കിലും അരങ്ങേറ്റ മത്സരം കിട്ടിയത് 2011 ആഗസ്റ്റ് 25ന് യൂറോപ്പാ ലീഗ് മത്സരത്തിലാണ്. ടോട്ടനാമില്‍ നിന്ന് പല ടീമുകളിലേക്കും ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ച കെയ്ന്‍ ടോട്ടനാം നിരയില്‍ ഒരു സ്ഥിര കളിക്കാരനായത് 2014-15 സീസണിലാണ് .കിട്ടിയ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കെയ്ന്‍ ശ്രമിച്ചു. 2015-6, 2016-17 സീസണുകളില്‍ ലീഗിലെ ടോപ്പ് സ്കോറര്‍ ആയി. 2017-18 സീസണിലെ ആദ്യ 3 മത്സരങ്ങളില്‍ സ്കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഹാരി 2017 ലെ അവസാന രണ്ട് മത്സരത്തിലും ഹാട്രിക്ക് നേടിയാണ് കളി അവസാനിപ്പിച്ചത്.

ഒരു വര്‍ഷ കാലയിളവില്‍ 6 ഹാട്രിക്കുകള്‍ നേടി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഈ താരം. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്ലാതെ ഒരു താരം ടോപ് സ്കോറര്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഒരു തുറുപ്പ് ചീട്ട് തന്നെയാണ് ഈ താരം.

Top Goal Scorers Of 2017
H.Kane – 56
L.Messi – 54
C.Ronaldo – 53
E.Cavani – 53
R.Lewendowski – 53

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement