Site icon Fanport

ഹാരി കെയ്ൻ ഇല്ല, പകരം ഇഞ്ച്വറി ടൈമിൽ ജയിപ്പിക്കുന്ന ഹാരി വിങ്ക്സ് ഉണ്ട്!!!

ഹാരി കെയ്നിന്റെ പരിക്കിൽ പേടിച്ചു വിറച്ച് നിൽക്കുകയായിരുന്ന ടോട്ടൻഹാമിന് ഇൻ രക്ഷയ്ക്ക് എത്തിയത് മറ്റൊരു ഹാരി ആയിരുന്നു. ഹാരി വിങ്ക്സ എന്ന സൊഅർസിന്റെ യുവതാരം. ഫുൾഹാമിനെതിരായ മത്സരത്തിൽ അവസാന നിമിഷ ഹെഡറിലൂടെയാണ് ഹാരി വിങ്ക്സ് ഹീറോ ആയത്. ആ ഗോൾ 2-1ന്റെ വലിയ മൂല്യമുള്ള വിജയം സ്പർസിന് നേടിക്കൊടുത്തു.

കളിയുടെ ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ടോട്ടൻഹാം പിറകിലേക്ക് പോയിരുന്നു‌. കെയ്ന്റെ അഭാവത്തിൽ സ്ട്രൈക്കറുടെ റോളിൽ എത്തിയ ലൊറന്റെ ആണ് പോസ്റ്റ് മാറി സെൽഫ് ഗോളടിച്ചു പോയത്. പക്ഷെ രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ടോട്ടൻഹാമിനായി. ഡെലി അലി ആണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്പർസിന് സമനില നേടിക്കൊടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ സ്പർസിന് പരിക്ക് കാരണം അലിയെയും നഷ്ടമായി.

പരിക്കായ അലിക്ക് പകരം എത്തിയ എങ്കോഡു ആണ് സ്പർസിന്റെ വിജയ ഗോളിന് വഴി ഒരുക്കിയത്. ഇടതു വിങ്ങിൽ നിന്ന് 94ആം മിനുട്ടിൽ കൊടുത്ത ക്രോസ് ബോക്സിൽ റൺ ചെയ്ത് എത്തിയ വിങ്ക് ഹെഡ് ചെയ്ത് വലയിൽ ഇടുകയായിരുന്നു. 23 മത്സരങ്ങളിൽ 51 പോയന്റാണ് ടോട്ടൻഹാമിന് ഇപ്പോൾ ഉള്ളത്.

Exit mobile version