ഹാരി മഗ്വയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് മഗ്വയറിനെ കളിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിയതായി ടാക്ക് സ്പോർട്സ് റിപ്പോട്ട് ചെയ്യുന്നു. ഇന്ന് ലിവർപൂളിന് എതിരായ മത്സരത്തിൽ യുണൈറ്റഡിന്റെ ഡിഫൻസിൽ വരാനെയും ലിസാൻഡ്രോ മാർട്ടിനസും ഇറങ്ങാൻ ആണ് സാധ്യത. മഗ്വയറിന്റെ സ്ഥാനം ബെഞ്ചിൽ ആയിരിക്കും.

ഹാരി മഗ്വയർ

മഗ്വയർ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന സീസണിലെ ആദ്യ രണ്ട് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ ആകട്ടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെതിരെ നാലു ഗോളുകൾ വഴങ്ങുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ മഗ്വയറിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റാം ആവശ്യപ്പെട്ടിരുന്നു.

മഗ്വയർ ആദ്യ ഇലവനിൽ ഇല്ല എങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷം നൽകും. മഗ്വയർ മാത്രമാണോ പ്രശ്നം എന്ന വിലയിരുത്തലും ഈ മാറ്റം കൊണ്ട് സാധിക്കും.

Comments are closed.