ആഴ്‌സണലിനെതിരെ പരിക്ക് മാറി കെയ്ൻ തിരിച്ചെത്തും

- Advertisement -

ആഴ്‌സണലിനെതിരെ നവംബർ 18ന് നടക്കുന്ന ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാം ഫോർവേഡ് ഹരി കെയ്‌ൻ പരിക്ക് മാറി തിരിച്ചെത്തുമെന്ന്  കോച്ച് പോച്ചെറ്റിനോ.  ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ ആദ്യ പകുതിയിൽ പരിക്കേറ്റ താരം രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നില്ല. പരിക്ക് മൂലം ഇംഗ്ലണ്ട് ടീമിൽ ഇടാം നേടാതെ പോയ ഡെല്ലേ അലിയും ആഴ്സണലിനെതിര കളിക്കുമെന്നും പോച്ചെറ്റിനോ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിന് വേണ്ടി ജർമനിക്കെതിരെയും ബ്രസീലിനെതിരെയുമുള്ള സൗഹൃദ മത്സരത്തിൽ നിന്ന് താരം നേരത്തെ പിൻവാങ്ങിയിരുന്നു.  ടോട്ടൻഹാം കോച്ച് പോച്ചെറ്റിനോയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് കെയ്ൻ കളിക്കുമെന്ന് പോച്ചെറ്റിനോ അറിയിച്ചത്.

ടോട്ടൻഹാമിന്റെ പ്രീമിയർ ലീഗ് കുതിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കെയ്ൻ 10 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും നേടിയിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റോടെ ടോട്ടൻഹാം പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement