“ഹാരി കെയ്നിനെ വേണ്ട എന്ന് ഒരു പരിശീലകനും പറയില്ല”

20210522 152242
- Advertisement -

ടോട്ടനം സ്ട്രൈക്കറായ ഹാരി കെയ്നിനെ എല്ലാ പരിശീലകരും ഇഷ്ടപ്പെടുന്നുണ്ട് എന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. സ്പർസ് വിടാൻ ആലോചിക്കുന്ന ഹാരി കെയ്നിനെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുക ആയിരുന്നു അദ്ദേഹം. ഹാരി കെയ്നിനെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് ശരിയല്ല. അദ്ദേഹം സ്പർസിൽ കരാറുള്ള താരമാണ് എന്നും ടൂഹൽ പറഞ്ഞു.

ഹാരി കെയ്നിനെ സ്വന്തം ടീമിൽ എടുക്കാൻ ലോകത്തെ ഏത് പരിശീലകനും ആഗ്രഹിക്കും. കെയ്നിനെ ടീമിൽ ഇഷ്ടപ്പെടുന്നില്ല എന്ന് ആരെങ്കിലും പറയുക ആണെങ്കിൽ അവരോട് തനിക്ക് സംസാരിക്കണം. അവരുടെ അറ്റാക്കിനെ കുറിച്ചും ഗോളടിയെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ തനിക്ക് അറിയണം എന്നും ടൂഹൽ പറഞ്ഞു. ചെൽസിക്ക് കെയ്നിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട് എന്ന വ്യക്തമായ സൂചനയാണ് ടൂഹൽ നൽകിയത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയാണ് കെയ്നിനെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത്.

Advertisement