ഹാരി കെയ്ൻ സ്പർസിനൊപ്പം പരിശീലനം തുടങ്ങി

Img 20210817 160649

സ്പർസ് താരം ഹാരി കെയ്ൻ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. സീസണിലെ ആദ്യ മത്സരത്തിന് ഇല്ലാതിരുന്ന കെയ്ൻ ഇന്നാണ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചത്. നേരത്തെ ഹാരി കെയ്ൻ സമയത്തിന് സ്പർസിനൊപ്പം പരിശീലനത്തിന് എത്താതിരുന്നത് വലിയ വിവാദമായിരുന്നു. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ സ്പർസ് അടുത്ത മത്സരത്തിൽ വോൾവ്സിനെ ആണ് നേരിടേണ്ടത്. അന്ന് കെയ്നിനെ കളത്തിൽ ഇറക്കാൻ ആകും നുനോ ശ്രമിക്കുക.

സ്പർസ് വിടാൻ ശ്രമിക്കുന്ന ഹാരി കെയ്ൻ ഈ സമ്മറിൽ തന്നെ ക്ലബ് വിടണമെന്ന തീരുമാനത്തിലാണ്. കെയ്നു വേണ്ടി മാഞ്ചസ്റ്റർ സിറ്റി 150 മില്യൺ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ക്ലബിന് കെയ്നെ വിൽക്കാൻ യാതൊരു ഉദ്ദേശവുമില്ല എന്ന് ക്ലബ് പറയുന്നത്‌. കെയ്നെ എന്ത് വിലകൊടുത്തും നിലനിർത്താൻ ആണ് സ്പർസ് ഉടമ ലെവിയുടെ തീരുമാനം.

Previous articleഷെയിന്‍ ബോണ്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് കോച്ചിംഗ് സെറ്റപ്പിലേക്ക്
Next articleജുവാൻ ജീസുസ് ഇനി നാപോളിയിൽ