Picsart 23 01 05 12 41 17 248

ഹാരി കെയ്ൻ എല്ലാ ഗോൾ സ്കോറിംഗ് റെക്കോർഡും തകർക്കും എന്ന് കോണ്ടെ

ക്രിസ്റ്റൽ പാലസിനെതിരെ ഇരട്ട ഗോളുകൾ അടിച്ച ഹാരി കെയ്ൻ ഗോളടിയിലെ എല്ലാ റെക്കോർഡുൻ തന്റെ കരിയറിൽ മറികടക്കും എന്ന് കോച്ച് കോണ്ടെ പറഞ്ഞു. ഇന്നലത്തെ ഗോളുകളിലൂടെ ടോട്ടനം ഇതിഹാസം ജിമ്മി ഗ്രീവ്സിന്റെ ഗോളടി റെക്കോർഡിന് അടുത്ത് എത്തിയിരിക്കുകയാണ് ഹാരി കെയ്ൻ.

ഹാരിയെക്കുറിച്ച് പറയാൻ ഒന്നുമില്ല. അദ്ദേഹം ശരിക്കും ഒരു ലോകോത്തര സ്‌ട്രൈക്കറാണ്. അവൻ എല്ലാ റെക്കോർഡുകളും ഗോളടി കൊണ്ട് മറികടക്കാൻ പോകുന്നു. കോണ്ടെ മത്സര ശേഷം പറഞ്ഞു.

ഇന്നലത്തെ ഗോളോടെ കെയ്നിന്റെ സ്പർസിനായുള്ള ഗോളുകളുടെ എണ്ണം 264 ആയി. ഗ്രീവ്സിന്റെ 266 ഗോളുകൾ ആണ് സ്പർസിലെ ക്ലബ്ബ് റെക്കോർഡ്. ഈ സീസണിൽ കെയ്‌ൻ പ്രീമിയർ ലീഗിൽ 15 ഗോളുകൾ നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗിൽ ആകെ കെയ്ന് 198 ഗോളുകൾ ആയ. വെയ്ൻ റൂണിയും (208) അലൻ ഷിയററും (260) മാത്രമേ ഇനി കെയ്നിന് മുന്നിൽ ഉള്ളൂ

Exit mobile version