Picsart 23 05 25 21 16 14 268

ഡെക്ലൻ റൈസ്, ഹാരി കെയ്ൻ, മേസൺ മൗണ്ട്… മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന ടാർഗറ്റുകൾ മൂന്ന് ഇംഗ്ലീഷ് താരങ്ങൾ ആണ് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ആയ ഡെക്ലൻ റൈസ്, സ്പർസ് സ്ട്രൈക്കർ ഹാരി കെയ്ൻ, ചെക്സി മിഡ്ഫീൽഡർ മേസൺ മൗണ്ട് എന്നിവരെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. മൂന്ന് താരങ്ങളും അവരുടെ ക്ലബ് വിടാൻ ഒരുങ്ങുന്നവരാണ്.

ഹാരി കെയ്ൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ലക്ഷ്യം. യുണൈറ്റഡ് ഒരു സ്ട്രൈക്കർക്ക് ആയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രധാനമായി ശ്രമിക്കുന്നതും. സ്പർസിൽ ഒരു വർഷത്തെ കരാർ കൂടെ ഹാരി കെയ്ന് ബാക്കിയുണ്ട്. ഈ സമ്മറിൽ കെയ്നെ വിറ്റില്ല എങ്കിൽ സ്പർസിന് അടുത്ത സീസണിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടമാകും.

ഡെക്ലൻ റൈസിനെ വലിയ ഓഫർ ലഭിച്ചാൽ വിൽക്കും എന്ന് നേരത്തെ തന്നെ വെസ്റ്റ് ഹാം വ്യക്തമാക്കിയിരുന്നു. റൈസിനായി ആഴ്സണലും രംഗത്തുണ്ട്. മേസൺ മൗണ്ടുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുമുണ്ട്.

Exit mobile version