റെക്കോർഡുകൾ തകർത്തു വീണ്ടും ഹാരി കെയിൻ

100 എവേ ഗോളുകൾ, ഏറ്റവും കൂടുതൽ ലണ്ടൻ ഡാർബി ഗോളുകൾ

പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 100 എവേ ഗോളുകൾ നേടുന്ന ആദ്യ താരമായി ഹാരി കെയിൻ. ആഴ്‌സണലിന് എതിരെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലണ്ടൻ ഡാർബിയിൽ ഗോൾ നേടിയതോടെയാണ് കെയിൻ ഈ റെക്കോർഡ് കരസ്ഥമാക്കിയത്. 30 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെയാണ് കെയിൻ ഗോൾ നേടിയത്.

നോർത്ത് ലണ്ടൻ ഡാർബിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ കെയിൻ ആഴ്‌സണലിന് എതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയായി. 13 ഗോളുകൾ നേടിയ ദിദിയർ ദ്രോഗ്ബയുടെ റെക്കോർഡ് ആണ് താരം മറികടന്നത്. ലണ്ടൻ ഡാർബികളിൽ തന്റെ 44 മത്തെ ഗോൾ നേടിയ കെയിൻ ആഴ്‌സണൽ ഇതിഹാസം തിയറി ഒൻറിയുടെ ലണ്ടൻ ഡാർബികളിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും മറികടന്നു.