“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വിജയമായി മാറാൻ ഞാൻ എന്ത് റിസ്കും എടുക്കും” – ഹാന്നിബൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഹാന്നിബൽ താൻ യുണൈറ്റഡിൽ ഒരു വിജയമായി മാറാൻ എന്ത് റിസ്കും എടുക്കുമെന്ന് പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെറുതെ വന്നതല്ല. സി വിയിൽ ഒരു വലിയ ക്ലബിൽ കളിച്ചു എന്ന് കണിക്കാൻ അല്ല താൻ മാഞ്ചസ്റ്ററിൽ വന്നത് എന്ന് 19കാരൻ പറഞ്ഞു. ഫ്രാൻസിലെ ഒരു സാധാരണക്കാരനായ പയ്യന് ഇവിടെ ഒക്കെ എത്താനാകുമെന്ന് കാണിക്കാൻ ആണ് താൻ ശ്രമിക്കുന്നത്. ഹാന്നിബൽ പറഞ്ഞു.

ഇവിടെ ഒരു വിജയമായി മാറാൻ താൻ എന്റെ എല്ലാം നൽകുമെന്നും ഹാന്നിബൽ പറഞ്ഞു. 19കാരനായ താരം അവസാന മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൂന്ന് സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ പ്രീസീസണിൽ നന്നായി കളിച്ച താരം ടെൻ ഹാഗിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സീസണിൽ സീനിയർ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് താരം വിശ്വസിക്കുന്നു.

Story Highlights: Hannibal Mejbri: “I’m ready to risk everything to succeed at Manchester United.”