ഹാന്നിബലിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാർ ആണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ തകർത്തു കളിക്കുന്ന ഹാന്നിബലിന് വലിയ ഭാവി ഉണ്ടെന്നാണ് യുണൈറ്റഡ് ആരാധകർ വിലയിരുത്തുന്നത്. ഉടൻ തന്നെ ഹാന്നിബൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

18കാരനായ ഹാന്നിബൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിനു വേണ്ടി ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാലു ഗോളുകളും ഏഴു അസിസ്റ്റും താരം ഈ സീസണിൽ സംഭാവന ചെയ്തിട്ടുണ്ട്. എ എസ് മൊണാക്കോയിൽ നിന്നായിരുന്നു ഒരു സീസൺ മുമ്പ് ഹാനിബൽ മെജ്ബ്രിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 10 മില്യണോളം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൊണോക്കോയ്ക്ക് അന്ന് നൽകിയത്.