ഹാൻഡ് ബോൾ നിയമം സ്പർസിന്റെ വിജയം അവസാന നിമിഷം തട്ടിയെടുത്തു!!

20200927 203608

ഫുട്ബോളിലെ ഹാൻഡ് ബോൾ നിയമം അവസാന ആഴ്ചകളിൽ പ്രീമിയർ ലീഗിൽ വലിയ വിവദമായിരുന്നു. ഇന്ന് ടോട്ടനത്തിന് അവർ ഉറപ്പിച്ച വിജയമാണ് ഈ നിയമം കാരണം നഷ്ടമായത്. പെനാൾട്ടി ബോക്സിൽ എങ്ങനെ കയ്യിൽ തട്ടിയാലും പെനാൾട്ടി എന്ന പുതിയ നിയമം തുണ ആയത് ന്യൂകാസിൽ യുണൈറ്റഡിന്. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട ടോട്ടനം 97ആം മിനുട്ടിലാണ് സമനില വഴങ്ങിയത്.

ആദ്യ പകുതിയിൽ ലൂകാസ് മോറ നേടിയ ഗോളാണ് സ്പർസിന് ലീഡ് നൽകിയത്. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫോം തന്നെയാണ് ഇന്നും സ്പർസിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ 25ആം മിനുട്ടിൽ കെയ്ൻ നൽകിയ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു ലൂകാസ് മൊറയുടെ ഗോൾ. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നാലു അസിസ്റ്റുകൾ സംഭാവന ചെയ്ത കെയ്നിന് ഒരു അസിസ്റ്റ് കൂടെ തന്റെ പേരിൽ ചേർക്കാൻ ഇതോടെ ആയി.

മത്സരത്തിൽ നിരവധി അവസരങ്ങൾ ഇന്ന് സ്പർസ് സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ വരാത്തത് അവർക്ക് വിജയായി. ന്യൂകാസിൽ യുണൈറ്റഡിന് ഇന്ന് 90 മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയിരുന്നില്ല. എന്നാൽ ഇഞ്ച്വറി ടൈമിൽ എറിക് ഡയറിന്റെ കയ്യിൽ തട്ടിയതിന് പെനാൾട്ടി വിധിച്ചത് സ്പർസിനെയും ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചു. പിന്നാലെ കാല്വം വിൽസൺ പെനാൾട്ടി വലയിൽ എത്തിച്ച് മത്സരം സമനിലയിൽ ആക്കുകയും ചെയ്തു.

Previous articleറണ്‍സ് വാരിക്കൂട്ടി മയാംഗ് -രാഹുല്‍ കൂട്ടുകെട്ട്, കിംഗ്സ് ഇലവന്‍ പഞ്ചാബ് കുതിയ്ക്കുന്നു
Next articleഹാമ്പർഗ് ഓപ്പണിൽ കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്