Site icon Fanport

ഡർബിയിലും തോൽവി തന്നെ ഫലം, നിലം തൊടാതെ സ്പർസും

ലണ്ടൻ ഡർബിയിൽ സ്പർസിന് തോൽവി. ലണ്ടനിലെ അയൽകാരായ വെസ്റ്റ് ഹാമിനോട് 2-1 എന്ന സ്കോറിനാണ് മൗറീഞ്ഞോയുടെ ടീം പരാജയപ്പെട്ടത്. ഇതോടെ ലീഗിൽ സ്പർസ് 9 ആം സ്ഥാനത്താണ് ഉള്ളത്. വെസ്റ്റ് ഹാം ടോപ്പ് 4 ൽ ഇടം നേടി നാലാം സ്ഥാനത്താണ്. ഇന്നും തോറ്റതോടെ മൗറീഞ്ഞോയുടെ സ്പർസ് പരിശീലക സ്ഥാനവും തുലാസിലായി.

ഇരു പകുതികളിലുമായി നേടിയ ഓരോ ഗോളുകൾക്കാണ് ഡേവിഡ് മോയസിന്റെ ടീം ജയിച്ചു കയറിയത്. കളിയുടെ അഞ്ചാം മിനുട്ടിൽ മിക്കൽ അന്റോണിയോ നേടിയ ഗോളാണ് ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിന് നിർണായക ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മാറ്റ് ഡോഹർട്ടി, ഗരേത് ബേൽ എന്നിവരെ മൗറീഞ്ഞോ ഇറക്കിയെങ്കിലും അത് ഗുണം ചെയ്യും മുൻപേ സ്പർസ് അടുത്ത ഗോൾ വഴങ്ങി. ഇത്തവണ ജെസി ലിംഗാർഡ് ആണ് ഗോൾ നേടിയത്. 64 ആം മിനുട്ടിൽ ലുക്കാസ് മൗറ സ്പർസിന്റെ ഗോൾ നേടിയെങ്കിലും പിന്നീടുള്ള സമയം അത്രയും വെസ്റ്റ് ഹാം ലീഡ് സംരക്ഷിച്ചു 3 പോയിന്റ് സ്വന്തമാക്കി.

Exit mobile version