ഹാലർ അവതരിച്ചു, വെസ്റ്റ് ഹാമിന് അനായാസ ജയം

- Advertisement -

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് സീസണിലെ ആദ്യ ജയം. വാട്ട്ഫോഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്താണ് ലണ്ടൻ ക്ലബ്ബ് ജയം നേടിയത്. പുതിയ സൈനിംഗ് സെബാസ്റ്റ്യൻ ഹാലർ നേടിയ ഇരട്ട ഗോളുകളാണ് ഹാമേഴ്സിന്റെ ജയത്തിൽ നിർണായകമായത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാർക് നോബിൾ ആണ് ഹാമേഴ്സിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. പക്ഷെ 17 ആം മിനുട്ടിൽ വിൽ ഹ്യുസിന്റെ പാസിൽ നിന്ന് ആന്ദ്രേ ഗ്രെ വാട്ട് ഫോഡിന് സമനില ഗോൾ സമ്മാനിച്ചു. പിന്നീട് ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയിൽ റെക്കോർഡ് സൈനിംഗ് ഹാലർ വെസ്റ്റ് ഹാമിന്റെ രക്ഷക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്. 64 ആം മിനുട്ടിൽ ഫെലിപ്പേ ആന്ഡേഴ്സന്റെ അസിസ്റ്റിൽ ഗോൾ നേടിയ താരം 73 ആം മിനുട്ടിൽ വീണ്ടും വല കുലുക്കിയതോടെ വെസ്റ്റ് ഹാം ജയം ഉറപ്പിച്ചു.

Advertisement